കാണ്‍പൂരില്‍ 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

384

ലക് നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും 100 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. എന്‍.ഐ.എയും ഉത്തര്‍പ്രദേശ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച്‌ ഒരു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ അസാധുനോട്ട് വേട്ടയാണ് ഇത്. തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടുകള്‍ പിടിച്ചെടുത്തതെന്നും പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്ബനിയുടേതടക്കം അഞ്ച് പേരുടേതാണ് പിടിച്ചെടുത്ത നോട്ടുകളെന്നും എന്‍ ഐ എ വ്യക്തമാക്കി.

NO COMMENTS