കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചൊവ്വര അടിമലത്തുറ സുധ ഹൗസില്‍ മിഖായേലിന്റെ മകന് ആന്റെണി (56) യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
മൃതദേഹം മക്കളും ബന്ധുക്കളും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങി.റോസിലിയാണ് മരിച്ച ആന്റണിയുടെ ഭാര്യ.