കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി കരയ്ക്കെത്തിച്ചു. എന്നാല്‍ മൃതദേഹങ്ങള്‍ ആരുടെതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 77 ആയി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും, കേരളത്തിലെ കാസര്‍ഗോഡ് തീരത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പോയവരാണ് കാസര്‍ഗോഡ് തീരത്ത് നിന്ന് വൈകുന്നേരത്തോടെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.