കണ്ണൂര്‍: അഴീക്കോട് കാപ്പിലപീടികയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരായ യുവാക്കള്‍ക്കു നേരേ ബോംബേറ്. ബോംബേറില്‍ കാപ്പിലപ്പീടിക സ്വദേശികളായ ലഗേഷ് (30), നിഖില്‍ (23) എന്നിവര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.