ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ താരം സംയുക്താ മേനോനാണ് നായിക. വിനി വിശ്വലാളിന്റെതാണ് കഥ. ഗൌതം ശങ്കര്‍ ആണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ടൊവിനോ തന്നെയാണ് മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.