26-ന് സംസ്ഥാനത്ത് പൊതു അവധി

50

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലി ഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളി ല്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്ബളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY