കൊച്ചി: രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഇന്ധനവില വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില.നിയമസഭാ തെരഞ്ഞെടുപ്പോടെ ആഴ്ചകളോളം നിശ്ചലമായ ഇന്ധനവില ഇതിനു ശേഷം മുകളിലേക്ക് കുതിക്കുകയാണ്.