ഓയൂര്‍: കൊല്ലം ജില്ലയിലെ ഓയൂരിനെ നടുക്കി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയായ വീട്ടമ്മയുടെ ദാരുണ മരണം. സ്ത്രീധനത്തിന്റെ പേരിലാണ് 26കാരിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത്.
ഇക്കഴിഞ്ഞ 21ാം തിയ്യതിയാണ് തുഷാര മരിച്ചത്. ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
രാഹുല്‍ ഗാന്ധി വിത്ത് വാഴ! തനിക്ക് മുകളില്‍ വളരുന്നവരെ വെട്ടി മാറ്റുന്ന ശീലം, കണക്ക് തീര്‍ത്ത് ടോം വടക്കന്‍
കരുനാഗപ്പളളി സ്വദേശിനി ആയ തുഷാരയെ ബോധക്ഷയത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തുഷാരയുടെ മരണത്തില്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്നന്ന് ഭര്‍ത്താവ് ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ തുഷാരയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തുഷാരയ്ക്ക് ഏറെ നാളുകളായി ആഹാരം ലഭിച്ചിരുന്നില്ല എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ തുഷാരയ്ക്ക് മരണപ്പെടുമ്ബോള്‍ ഉണ്ടായിരുന്ന ഭാരം വെറും 20 കിലോ മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ തുഷാരയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ സൂചനകളായി മുറിവും ചതവും ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു. പട്ടിണിയും ചികിത്സ നിഷേധവുമാണ് മരണ കാരണം.
2013ലാണ് തുഷാരയെ ചന്തുലാല്‍ വിവാഹം കഴിക്കുന്നത്. രണ്ട് ലക്ഷം രൂപയും 20 പവന് സ്വര്‍ണവും സ്ത്രീധനമായി നല്‍കാം എന്നായിരുന്നു വിവാഹ സമയത്ത് തുഷാരയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. ഇതില്‍ 20 പവന് സ്വര്‍ണം നല്‍കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ചന്തുലാല്‍ പണത്തിന് ആവശ്യപ്പെട്ടു.
അപ്പോഴേക്കും വീടും പറമ്ബും കാറും ചന്തുലാല്‍ വിറ്റിരുന്നു. ഇക്കാര്യം അറിഞ്ഞ തുഷാരയുടെ വീട്ടുകാര്‍ ബാക്കി പണം നല്കാന് തയ്യാറായില്ല. തുടര്‍ന്നാണ് ചന്തുലാലും അമ്മ ഗീതാ ലാലും തുഷാരയെ ശാരീരികമായും മാനസികമായി അതിക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരും തുഷാരയെ മര്‍ദിച്ചിരുന്നു.
നാളുകളായി പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ഇവര്‍ കഴിക്കാന്‍ നല്‍കിയിരുന്നത് എന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് തുഷാരയുടെ ബന്ധുക്കള്‍ വരുന്നത് ഇവര്‍ അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടിലേക്ക് പോകാനോ ഫോണ്‍ ചെയ്യാനോ പോലും തുഷാരയെ അനുവദിച്ചിരുന്നില്ല.
രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് തുഷാരയ്ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിച്ചത്. രണ്ട് കുട്ടികള്‍ ഉണ്ടായപ്പോഴും അവരെ കാണാന്‍ പോലും ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരിലും ഭര്‍ത്താവും അമ്മായി അമ്മയും ചേര്‍ന്ന് തുഷാരയെ മര്‍ദിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.