കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

224

കൊല്ലം: കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി മുഹമ്മദ് റംസാന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് തിരയില്‍പെട്ട സുഹൃത്തായ സിയാദിനെ രക്ഷപ്പെടുത്താനായി റംസാന്‍ കടലിലേക്കിറങ്ങുന്നതിനിടെയാണ് റംസാനും തിരയില്‍പെട്ടത്. സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് സിയാദിനെ രക്ഷപ്പെടുത്തിയെങ്കിലും റംസാനെ രക്ഷപ്പെടുത്താനായില്ല.

NO COMMENTS