തിരുവനന്തപുരം: അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് രണ്ട് കോടി രൂപയുടെ തട്ടിപ്പ്. ബന്ധുകളുടെ പേരില്‍ പണം വായ്പയെടുത്തെന്ന് ആരോപിച്ച് ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക്മാരായ ലുക്കില, സുബൈദ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ ബാങ്ക് മാനേജരെയും, ക്ലാര്‍ക്കിനെയും അടിയന്തിര ബോര്‍ഡ് കൂടി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സുബൈദക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടലുകളാണെന്നും പൊലീസില്‍ നിക്ഷേപകര്‍ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.