ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടഭീഷണിയിലായ രണ്ട് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളാണ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളാണ് മൂന്നാര്‍, പള്ളിവാസല്‍ മേഖലകള്‍. ദേവികുളം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കാശ്മീരം, ഫോറസ്റ്റ് ഗ്ലെയ്ഡ് എന്നീ റിസോര്‍ട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.