ജറുസലേം : പരാഗ്വേ ജറുസലേമില്‍ തങ്ങളുടെ എംബസി തുറന്നു. അമേരിക്കയുടേയും ഗ്വാട്ടിമാലയുടേയും എംബസി തുറക്കല്‍ ഏറെ വിവാദമായതിന് പിറകെയാണ് പരാഗ്വേയും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. പരാഗ്വന്‍ പ്രസിഡന്റ് ഹോരാഷ്യോ കാര്‍ടസാണ് പരാഗ്വേയുടെ എംബസി ഉദ്ഘാടനം ചെയ്തത്. ജറുസലേം ഓഫീസ് പാര്‍ക്കിലെ പുതിയ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പങ്കെടുത്തിരുന്നു. ചരിത്ര സംഭവമെന്നാണ് എംബസി ഉദ്ഘാടനത്തെ കാര്‍ടസ് വിശേഷിപ്പിച്ചത്. എംബസി തുറക്കലിലൂടെ പരാഗ്വേക്ക് ഇസ്രയേലിനോടുള്ള ആത്മാര്‍ഥമായ സൗഹ്യദവും ഐക്യവും പ്രകടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യഷി, സുരക്ഷ, സാങ്കേതികത എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മഹത്തരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നെതന്യാഹു പറഞ്ഞു.