ന്യൂഡല്‍ഹി : ഗാന്ധിവധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്നാവിസ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. കേസ് പുനരന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി.