നയതന്ത്ര ചാനല്‍ വഴി കടത്തിയത് 27കിലോ സ്വര്‍ണം – കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് സന്ദീപ് നായർ – സ്വപ്ന സുരേഷ് – സരിത്. അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത് നിര്‍ണായക തെളിവുകൾ

76

തിരുവനന്തപുരം: വിമാനത്താവളത്തിൽ നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത് നിര്‍ണായക വിവരങ്ങളാണ്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവും അങ്ങനെ മൊത്തം 27കിലോ സ്വര്‍ണമാണ് നയതന്ത്ര ചാനല്‍ വഴി കടത്തിയത് ഈ കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്.

കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎ അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.

വാറന്‍റ് പുറപ്പെടുവിച്ചാല്‍ ഇന്‍റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. നാലാം പ്രതിയായ സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. കേസിലെ നിര്‍ണായക വിവരങ്ങള്‍ സന്ദീപിന്റെ ബാഗ് പരിശോധിച്ചാല്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്.

യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തില്‍ എത്തിയത്. ഇത് കൈപ്പറ്റിയത് സരിതാണ്. സ്വര്‍ണം അയച്ചത് ദുബൈയില്‍ ഉള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്.

NO COMMENTS