അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം

272

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസില്‍ യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടണ്‍ (52)നെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവും ഇയാള്‍ അനുഭവിക്കണം. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

NO COMMENTS