ചെറുതോണി : ഇടുക്കി അണക്കെട്ട് തുറക്കുന്ന സമയം പെരിയാറില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന്‍ ജില്ലാ ഭരണകൂടം. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാം തുറക്കേണ്ടി വന്നാല്‍ പരിസര പ്രദേശങ്ങളില്‍ വെളിച്ചം ഉറപ്പാക്കാന്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുകയാണ്. അതേസമയം അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.