തിരുവനന്തപുരം : ഇരു വൃക്കകളും തകരാറിലായ ഭഗവതിനട സ്വദേശി കണ്ണന്(26) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഒരു പ്രൈവറ്റ് സ്ഥാപനത്തിലായിരുന്നു ജോലി. തുടര്‍ച്ചയായി ഡയാലിസിസ് വേണ്ടിവന്നതിനാല്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. മൂന്നു വര്‍ഷമായി ആഴ്ച്ചയില്‍ രണ്ടും മൂന്നും ഡയാലിസിസുകള്‍ ചെയ്യുകയാണിപ്പോള്‍. രണ്ട് വൃക്കകളും എഴുപത് ശതമാനത്തോളം പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് അമ്മ വൃക്ക നല്കാന് തയ്യാറായെങ്കിലും പരിശോധനയില്‍ അമ്മയുടെ വൃക്കയുടെ പ്രവര്‍ത്തനവും കുറവായതിനാല്‍ അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഈ കുടുംബത്തിന് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കും ആവശ്യമായി വരുന്ന മുപ്പത് ലക്ഷം രൂപ സംഘടിപ്പിക്കുകയെന്നതും ഏറെ ശ്രമകരമാണ്. തനിക്ക് വൃക്ക നല്കാന് ആരെങ്കിലും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്. കണ്ണന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
ചികിത്സാസഹായം നൽകാനുദ്ദേശിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ : 09037271661
കണ്ണൻ ആർ
അക്കൗണ്ട് നമ്പർ : 662002010000589
IFSC CODE: UBINO566209
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ബ്രാഞ്ച്
പാൻ നമ്പർ : CJLPR7729F