ഫ്ളോറിഡ: ഫ്ളോറിഡയിലെ ലൈവ് ഓക്കിലാണു സംഭവം. ഒന്ന്, നാല്, ആറ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെയാണു വീടിനു പുറത്ത് ഉപേക്ഷിച്ചിരുന്ന ഫ്രീസറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കുട്ടികള്‍ പൂന്തോട്ടത്തില്‍ ഉപേക്ഷിച്ചിരുന്ന ഫ്രീസറില്‍ കുടുങ്ങുകയായിരുന്നെന്നു പോലീസ് കരുതുന്നു. സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്വേഷണം സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിനു കൈമാറിയിട്ടുണ്ട്. ഒന്നിച്ചു താമസിച്ചിരുന്ന രണ്ടു സ്ത്രീകളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് കരുതുന്നതായി സുവന്നീ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. ഫ്ളോറിഡ ചില്‍ഡ്രണ്‍ ഡിപ്പാര്‍ട്ട്മെന്റും മരണത്തില്‍ അന്വേഷണം തുടങ്ങി.
Home NEWS NRI - PRAVASI കളിക്കുന്നതിനിടെ ഫ്രീസറില്‍ കുടുങ്ങിയ മൂന്നു കുട്ടികള്‍ മരിച്ചു.