9 വയസ്സുള്ള മകനുൾപ്പെടെ 3 പേർ വീടിനുള്ളിൽ മരിച്ചനിലയിൽ

42

തൃശ്ശൂർ: അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ(9) എന്നിവരെയാണ് വ്യാഴാഴ്‌ച രാവിലെ മരിച്ചനിലയിൽ കണ്ടത്.ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയിൽ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.

ഒൻപതുവയസ്സുകാരനായ മകൻ അസുഖബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കൾ കരുതുന്നത്.സുമേഷ് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

NO COMMENTS

LEAVE A REPLY