കാസര്‍കോട് : ജല അതോറിറ്റിയുടെ കണ്ണു വെട്ടിച്ച് ജലം ദുരുപയോഗം ചെയ്യുകയും അനധികൃതമായി കണക്ഷനെടു ക്കുകയും ചെയ്താല്‍ പിടി വീഴും. ജല ദുരുപയോഗം, അനധികൃത കണക്ഷന്‍ എന്നിവ കണ്ടെത്താനും കുടിശ്ശിക പിരിച്ചെടു ക്കുന്നതിനുമായി കാസര്‍കോട് ഡിവിഷന് കീഴില്‍ മൂന്ന് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയതും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതുമായ 128 കണക്ഷനുകള്‍ വിച്ഛേദിച്ച് കുടിശ്ശിക ഈടാക്കി. അഞ്ച് അനധികൃത കണക്ഷനുകള്‍ കണ്ടെത്തി 18500 രൂപ പിഴ ഈടാക്കുകയും ചെയ്തു.
സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലയിലുടനീളം വ്യാപിപ്പിക്കാനാണ് ജല അതോറിറ്റിയുടെ തിരുമാനം.