പൊന്നാനി : മലപ്പുറം പൊന്നാനിയില്‍ നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പെരുമ്പടപ്പ് നൂണക്കടവ് നേര്‍ച്ചയ്ക്കിടയിലായിരുന്നു ആന ഇടഞ്ഞത്. നേര്‍ച്ചയുടെ വരവു കഴിഞ്ഞു മടങ്ങുകയായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇടഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനു സമീപം പാടത്താണ് ആനയെ തളച്ചിരിക്കുന്നത്.