വയനാട്: വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. ഇരിട്ടി സ്വദേശികളായ രണ്ടുപേരും, വയനാട് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായത്. കുരുമുളക് ചാക്കില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെതുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. നോട്ടുകള്‍ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.