രാത്രി മാരത്തോണ്‍ ; കടകംപള്ളി സുരേന്ദ്രന്‍ ഫ്ളോഗോഫ് ചെയ്തു

578

തിരുവനന്തപുരം : അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ തടയുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം റണ്ണേഴ്സ് ക്ലബ്ബുമായി സഹകരിച്ച്‌ മാനവീയം വീഥിയില്‍ സംഘടിപ്പിച്ച രാത്രി മാരത്തോണ്‍ ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗോഫ് ചെയ്തു. കുടുംബാംഗങ്ങളുടെ കൂട്ടയോട്ടം, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 42 കിലോമീറ്റര്‍ ദൂരത്തിലുള്ള മാരത്തോണ്‍ എന്നിവ നടക്കുന്നു.
ആഫ്രിക്കയില്‍ നിന്നുള്ള താരങ്ങള്‍, വിവിധ സംസ്ഥാനങ്ങള്‍, ആര്‍മി, സി.ആര്‍.പി.എഫ്., പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം പേര്‍ മാരത്തോണില്‍ പങ്കെടുക്കുന്നു.

ശശി തരൂര്‍ എം.പി., മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ. സുല്‍ഫി, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയ കൃഷ്ണന്‍, ഇ.എം. നജീബ്, ടി.കെ.എ. നായര്‍, ഡോ. വാസുദേവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇതോടൊപ്പം അവയവദാനരംഗത്ത് സ്തുത്യര്‍ഘമായ സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിച്ചു. ശിങ്കാരിമേളം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്, തെരുവ് നാടകം, റോക് ബാനറുകളുടെ പ്രകടനം എന്നിവയും മാരത്തോണനുബന്ധിച്ചുണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഹെതര്‍ ഹോംസ്, പൂമ, കെ.റ്റി.ഡി.സി., എസ്.ബി.ഐ. ലൈഫ്, കിംസ്, എസ്.യു.ടി. എന്നിവരായിരുന്നു മുഖ്യ പങ്കാളികള്‍.

NO COMMENTS