എറണാകുളത്ത് നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

382

എറണാകുളം: എറണാകുളത്ത് സംസ്കാര ജംഗ്ഷനില്‍ നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് ആസാം സ്വദേശിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനു സമീപത്തെ കടയില്‍ നിന്ന് മുത്തച്ഛനൊപ്പം വരികയായിരുന്ന കുട്ടിയെ എടുത്തു ഓടാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മുത്തച്ഛന്റെ മുഖത്തടിച്ചു താഴെയിട്ട ശേഷം ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഓടി കൂടി ഇയാളെ പൊലീസില്‍ ഏല്പിച്ചു. ഇലവുങ്കല്‍ ഹണി ഹോമിലെ ഇഷാറിന്റെ മകന്‍ ആറൂണിനെയാണ് തട്ടി കൊണ്ട് പോകാന്‍ ശ്രമം നടന്നത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ മാനസിക രോഗി ആണെന്നും സംശയമുണ്ട്.

NO COMMENTS