ന്യൂഡല്‍ഹി : ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ നിലവില്‍ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.