കോവളത്തു കാണാതായ വിദേശ വനിതയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

247

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഐറിഷ് യുവതി ലിഗയുടെ(33) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരുക്കില്ലെന്ന് പോസ്റ്റം റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാകാം മരണം സംഭവിച്ചിരിക്കുന്നതെന്നും പ്രാഥമിക നിഗമനം. എന്നാല്‍ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ.

NO COMMENTS