നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

381

നിലമ്ബൂര്‍ : നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. മാവോയിസ്റ്റും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോഴാണ് രണ്ടു പേര്‍ക്ക് വെടിയേറ്റത്. മാവോയിസ്റ്റു നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസിന് നേരെയും വെടിവയ്പ്പുണ്ടായി. വ്യാജ ഏറ്റുമുട്ടലെന്ന് തെളിയിക്കാന്‍ ഒരു രേഖയും പൊതുതെളിവെടുപ്പില്‍ ആരും ഹാജരാക്കിയില്ല. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നിഗമനം.

NO COMMENTS