കോഴിക്കോട് : വത്തയ്ക്ക പരമാര്‍ശം അധ്യാപകനെതിരെ കേസ് എടുത്തു. മുസ്ലിം വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ മുനവിറിനെതിരെ കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഫറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കോഴിക്കോട് കൊടുവള്ളി പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവയ്ക്കുന്നതു പോലെ മാറിടം കാണിക്കുന്നു എന്നായിരുന്നു മുനവിറിന്റെ വിവാദപ്രസംഗം