കോഴിക്കോട് കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു

356

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ബേപ്പൂരിലേക്ക് നടത്തിയ ഇലക്‌ട്രിക് ബസ്സിന്‍റെ ആദ്യ സർവീസ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു. തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. 5 ദിവസം ബസ് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഒരു ദിവസം 295 കിലോമീറ്ററാണ് കോഴിക്കോട്ടെ സര്‍വ്വീസ് .

NO COMMENTS