കൊച്ചി: എറണാകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണു. രാത്രി പത്തോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍, സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
പൈലിങ് നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു വെള്ളം ശക്തമായി ഒഴുകിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവസ്ഥലത്ത് മണ്ണിടിച്ചല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. മണ്ണിടിച്ചല്‍ റോഡിലേക്കെത്തിയതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്.