എറണാകുളം: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കെവി സുരേഷ്, ലിസി സോജന്‍, സേതുലാല്‍ എന്നിവര്‍ക്കാണ് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. അനില്‍കുമാര്‍, ബിന്ദു, ശാന്ത എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വീതവും വിധിച്ചു. എപി മനീഷിന് ഏഴു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കേസില്‍ ആറ് പേരെ കോടതി വെറുതെവിട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യ കേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് കേസ്.