കാസര്‍കോട് : ജില്ലയില്‍ 141 ക്ഷീര സംഘങ്ങളില്‍ നിന്നായി 70,000 ലിറ്റര്‍ പാല്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. 2016-17 വര്‍ഷം ഇത് 58,000 ലിറ്റര്‍ മാത്രമായിരുന്നു ഈ കണക്ക്. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പാലില്‍ മൂന്നില്‍ ഒന്ന് പരപ്പ ബ്ലോക്കില്‍ നിന്നാണ്. അതായത് 33 ശതമാനം പാല്‍ പരപ്പ ബ്ലോക്കില്‍ നിന്ന് മാത്രം ഉത്പാദിപ്പിക്കുന്നുണ്ട്.
ജില്ലയില്‍ ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കുന്ന ബ്ലോക്ക് പരപ്പയാണ്. ഏറ്റവും കൂടുതല്‍ ക്ഷീര സംഘങ്ങള്‍, സങ്കര ഇനം പശുക്കള്‍ തുടങ്ങി പാല്‍ ഉത്പാദന മേഖലയില്‍ വന്‍ മുന്നേറ്റമാണ് ബ്ലോക്ക് നടത്തിയിരിക്കുന്നത്.