വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭയില്‍ പാസ്സാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവണമെന്ന ആശയം തങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലും പ്രമേയം അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും വ്യക്തമാക്കുന്നു.പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നത് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. രാജസ്ഥാന്‍ ഇത് നടപ്പില്‍ വരുത്താനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.