മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് 332 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു.

212

ദില്ലി: മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒ ഇ ബോബി സിംഗിന്റെ വീടുള്‍ പ്പെടെ സി ബി ഐ സംസ്ഥാനത്ത് വിവിധയിട ങ്ങളിലായി നടത്തിയ പരിശോധനയിലാണ് 332 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെടുത്തത്. ഐസ് വാളിലെ യും ഇംഫാലിലേയും ഗുഡ്ഗാവിലെയും മണിപ്പൂര്‍ ഡവലപ്പ്മെ ന്റ് സൊസൈ റ്റിയുടെ ഭാഗമായ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ വസതി കേന്ദ്രീകരി ച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്.

സിംഗിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ഔഡി, മിറ്റ്സുബിഷി, ഹോണ്ട, ഹ്യുണ്ടായ് എന്നിവയുടെ ഒമ്ബതോളം ആഡംബര കാറുകളും സിബിഐ കണ്ടെടുത്തു. സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11.47 ലക്ഷത്തിന്റെ പണവും 26. 49 ലക്ഷത്തോളം മൂല്യം വരുന്ന അസാധു നോട്ടുകളു മാണ് കണ്ടെടുത്തത്. ഇത് കുറ്റകൃത്യം എന്നതിലുപരി അസാധു നോട്ടുകള്‍ പിടിച്ചെടുത്താല്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി തുക പിഴയായി ഈടാക്കണമെന്നാണ് നിയമം.

സിംഗ് മണിപ്പൂര്‍ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ചെയര്‍മാനായിരിക്കെ 2009 ജൂണ്‍ 30നും 2017 ജൂണ്‍ ആറിനു മിടയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിബിഐ സിംഗിന്റെ വസതി യില്‍ റെയ്ഡ് നടത്തിയതെന്ന് സിബിഐ വക്താവ് അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചി രുന്ന 518 കോടി രൂപയില്‍ 332 കോടി രൂപയാണ് വകമാറ്റിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ മണിപ്പൂര്‍ സര്‍ക്കാരി ന്റെ അപേക്ഷയിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്.

സിംഗിനൊപ്പം മുന്‍ എംഡിഎസ് ചെയര്‍മെന്‍ ഡിഎസ് പൂജ, പിസി ലോമുഖ്ങ്ക, ഒ നബാകിഷോര്‍ സിംഗ് എന്നിവര്‍ ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. മുന്‍ ഐഎഎസ് ഓഫീസര്‍മാരാണ് ഇവര്‍. സൊസൈറ്റിയുടെ പ്രൊജ ക്‌ട് ഡയറക്ടറാണ് വൈ നിംഗ്തം സിംഗ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ രഞ്ജിത് സിംഗിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിംഗ്തം സിംഗിന്റെ വീട്ടില്‍ നിന്ന് പത്ത് ലക്ഷത്തിന്റെ അസാധു നോട്ടുകളുമാണ് പിടിച്ചെടുത്തിട്ടുണ്ട്. ഇംഫാലിലെ പലാഷ്യല്‍ ഹൌസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. പൂനിയയുടേയും ലോംകുംഗയുടേയും നബാകിഷോറി ന്റെയും വീട്ടില്‍ നിന്ന് ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS