തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ വന്‍ തീപിടുത്തം. ഫേസ് ടു വില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എം എഡ്യൂക്കേഷന്‍ സൊല്യൂഷനിലാണ് തീപിടുത്തമുണ്ടായത്. ശുചിമുറിയ്ക്ക് സമീപം മാലിന്യം കുട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. ഇത് പിന്നീട് വ്യാപിക്കുകയായിരുന്നു. ആറരയോടെയാണ് തീപടര്‍ന്നത്. അഗ്‌നിശമന സേനാ യൂണിറ്റ് ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശക്തമായ പുകയാണ് കെട്ടിടത്തില്‍നിന്ന് ഉയര്‍ന്നത്. സ്ഥാപനത്തിന് അവധിയായതിനാല്‍ 30ഓളം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകട കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടല്ല, പുകവലിയ്ക്ക് ശേഷം തീപ്പെട്ടിയൊ സിഗരറ്റ് കുറ്റിയോ ഉപേക്ഷിച്ചതാകാമെന്നാണ് അനുമാനം.