പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ആന്തരിക രക്തസ്രാവമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ ഗുരുതരമായ പരുക്കുകളും, നെഞ്ചില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും, മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.