തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരെ പുറത്താക്കി. അനധികൃത അവധി എടുത്തതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ,ദന്തൽ കോളേജുകളിലെ 36 ഡോക്ടർമാരെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമവഗണിച്ച് അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാരെയാണ് ഇപ്പോൾ പിരിച്ച് വിട്ടത്.