കാസറഗോഡ് ജില്ലയില്‍ നിന്ന് കര്‍ണ്ണാടക പത്താംതരം പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി കള്‍ക്ക് പ്രത്യേകം വാഹന സൗകര്യം – പരീക്ഷയെഴുതുന്നത് 367 വിദ്യാര്‍ഥികള്‍

71

കാസറഗോഡ് : ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെ നടക്കുന്ന കര്‍ണ്ണാടക പത്താംതരം പരീക്ഷയെഴുതാന്‍ ജില്ലയില്‍ നിന്ന് 367 വിദ്യാര്‍ഥികള്‍. ജില്ലയില്‍ നിന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ദക്ഷിണ കന്നഡ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ അതിര്‍ത്തി കേന്ദ്രങ്ങളില്‍ നിന്ന് പരിക്ഷ എഴുതുന്ന വിദ്യാര്‍ഥി കള്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു.

പരീക്ഷാ ദിവസങ്ങളില്‍ തലപ്പാടി വരെ കെ എസ് ആര്‍ടി സര്‍വ്വീസ്- ജില്ലാ കളക്ടര്‍

നിലവില്‍ മഞ്ചേശ്വരം വരെയുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥി കളുടെ സൗകര്യാര്‍ഥം തലപ്പാടി വരെ സര്‍വ്വീസ് നീട്ടുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഇ പാസ് ആവശ്യമില്ല

രാവിലെ ഏഴിനും 7.30 നുമിടയില്‍ വിദ്യാര്‍ഥികള്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തി കേന്ദ്രങ്ങളില്‍ എത്തണം.പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഇ പാസ് ആവശ്യമില്ല. പരീക്ഷാ അഡ്മിഷന്‍ ടിക്കറ്റ് മാത്രം മതി. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളെ അനുവദിക്കില്ല. അതിര്‍ത്തി കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് തന്നെ വിദ്യാര്‍ഥികളെ എത്തിക്കുകയും തിരികെ കൊണ്ടു പോകുകയും ചെയ്യേണ്ട ഉത്തവരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആവശ്യമായ ഭക്ഷണവും കുടിവെള്ളവും വിദ്യാര്‍ഥികള്‍ കരുതണം.

വാഹന സൗകര്യത്തിന് വിളിക്കാം

അതിര്‍ത്തി കേന്ദ്രങ്ങളില്‍ ചുമതലുള്ള നോഡല്‍ ഓഫീസര്‍ മാരുടെ ഫോണ്‍ നമ്പര്‍:

പതൂര്‍-8971488100, മുഗുളി-9895975237, അനക്കല്ല്- 9686926820, സാറഡ്ക്ക-9449448977, ബേരിപദവ്- 9483904804, നന്താരപദവ്- 9567341230, കേദംപാടി- 9481264175,ബായര്‍- 9481020514, കയര്‍മാര്‍-7760187446, താലക്കി-9108589033, സാലത്തൂര്‍-974069142, മംഗളൂരു നോര്‍ത്ത് തലപ്പാടി-9449895090, മഞ്ചനാടി-9945123136, മംഗളൂരു സൗത്ത് തലപ്പാടി ടോള്‍ഗേറ്റ്- 9844994033, ആര്‍ഡമൂലെ-9480980272, ഗാളിമുഖ-9480533655,കയര്‍പദവ്- 9741813849, മയ്യാള-9591306618, പനാജ-9480761153,പഞ്ചോടി- 9448012491, പാണ്ടി-7760522464,പുലിക്കുടെ- 8611202556, സാരഡ്ക്ക- 8431461397, സ്വര്‍ഗ-8762416242, പുത്തൂര്‍ തലപ്പാടി- 9164887698, ജാത്സൂര്‍ മുറൂര്‍- 9880935698

NO COMMENTS