ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: ട.ടി.വി ദിനകരന് വ്യക്തമായ ലീഡ്

259

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക ഫലമാകുമെന്ന് വിലയിരുത്തുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോള്‍, സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് വ്യക്തമായ മുന്‍തൂക്കം. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ് ദിനകരന്‍, എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ 5900 വോട്ടുകള്‍ക്കു മുന്നിലാണു ദിനകരന്‍

ദിനകരന്റെ ലീഡ് ഉയരുന്നതിനിടെ അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ 15 മിനിറ്റോളം നിര്‍ത്തിവച്ചു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏര്‍പ്പെടുത്തിയും വോട്ടെണ്ണല്‍ പുനരാരംഭിച്ചു.

ലീഡ് നില വര്‍ധിപ്പിച്ച് ദിനകരന്‍ മുന്നേറിയതോടെ, വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് അനുയായികള്‍ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുമുണ്ട്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 19 റൗണ്ടുകള്‍ വോട്ടെണ്ണും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ ഇരുന്നൂറോളം പേരാണു വോട്ടെണ്ണാന്‍ എത്തിയിരിക്കുന്നത്.

NO COMMENTS