സുന്‍ജുവാന്‍ ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് കരസേന

265

ന്യൂഡല്‍ഹി: സുന്‍ജുവാന്‍ ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് കരസേന. കഴിഞ്ഞ ജൂണിലാണ് തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറിയതെന്നും കരസേന അറിയിച്ചു. ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിലായി തീവ്രവാദികള്‍ ഒളിച്ചു താമസിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആറ് ജവാന്‍മാരാണ് സുന്‍ജുവാന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചിരുന്നു.

NO COMMENTS