വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ തെ​ന്നി​മാ​റി ; റ​ണ്‍​വേ അ​ട​ച്ചു

229

നെ​ടു​മ്പാശേ​രി : നെ​ടുമ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ തെ​ന്നി​മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്ന്‍ റ​ണ്‍​വേ അ​ട​ച്ചി​ട്ടു. ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​മെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് റ​ണ്‍​വേ​യി​ല്‍​ നി​ന്നും തെ​ന്നി​മാ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് ഇ​വി​ടെ​ നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​കയാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ര്‍​വീ​സ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം. വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ടസ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു നെ​ടുമ്ബാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ള്‍ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു.

NO COMMENTS