കേരളവും ജലസാക്ഷരതയും ; നമുക്കുമില്ലേ ഇതിലൊരു പങ്ക്”

380

“സ്വന്തം സുരക്ഷാ നോക്കാതെ, ദിനംപ്രതി മലീമസമായി കൊണ്ടരിക്കുന്ന നദികൾ, പുഴകൾ, അരുവികൾ, ഭൂമിയുടെ വരദാനങ്ങൾ ഇവക്കും പറയാനുണ്ട് ചില കഥകൾ! മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന ജലസ്ത്രോതസ്സുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ട് എന്ന സന്ദേശം പാഴ്വാക്കായി മരുന്ന്,പരമോന്നമായ ശ്രെഷ്ഠതയെ അതിവിശേഷമായും നിലനിർത്തുവാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇവയെല്ലാം നൽകുന്നത്.”

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജലസ്ത്രോതസ്സുകൾ നേരിടുന്ന വെല്ലുവിളി അത്രയ്ക്ക് ചെറുതൊന്നുമല്ല. പഞ്ചഭൂതങ്ങളായ വായു, അഗ്ന്നി, ജലം, മണ്ണ്, ആഗാശം തുടങ്ങിയവയിൽ തന്നെ ജലത്തിനുള്ള പ്രാധാന്യം ഏറെയാണെന്ന് ബോധ്യപ്പെടും. പുരാണങ്ങളിലടക്കം ജലത്തിനുണ്ടായിരുന്ന സവിശേഷതയെ കുറിച്ച അറിഞ്ഞിരിക്കേണ്ടത് നിർബന്ധം. ക്രൈസ്തവർ ജ്ഞാനസ്നാനം ചെയുന്നത് ജലത്തിലാണ്. ആദാമിന്റെ തീർത്ഥമാണ് പുണ്യമെന്നാണ് വിശ്വസിക്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ ഗംഗ, അത് പ്രപഞ്ച സ്വരൂപനായ മഹാദേവന്റെ ശിരസ്സിൽ നിന്നും ഉത്ഭവിക്കുന്നു എന്ന സങ്കൽപം. ഇവയൊക്കെയും തെളിയിക്കുന്നത് പാരമ്പര്യശുദ്ധമായ ഈ പുണ്യവസ്തുവിന്റെ സമ്പൂർണതയെ  തന്നെയാണ്.
  
നാം ചിന്തിക്കണം എന്തേ, നമ്മുടെ ജനപ്രതിനിധികളാരും ഈ നദികളെയും പുഴകളെയുമൊക്കെ സംരക്ഷിക്കാത്തത്. അതിനു അവർ കാട്ടുന്ന വിമുഖത എന്താണെന്നു മനസിലാകുന്നില്ല. മനുഷ്യർക്ക് വേണ്ടി ശബ്‌ദിക്കുവാനും വാദിക്കുവാനും ഏല്ലാവർക്കും മനസ്സുണ്ട്. പക്ഷെ, സർവ്വപ്രപഞ്ചത്തിനും ആധാരമായി നിലകൊള്ളുന്ന ഇവയൊക്കെ നാം മറക്കുന്നു, അല്ലെങ്കിൽ മറണെന്നു നടിക്കുന്നു. അതായിരിക്കും ശരി. കേരളം ചരിത്രത്തിന്റെ ഏഴുതപ്പെട്ട തങ്ക ലിപികളിൽ 44 നദികളെ പറ്റി വ്യക്തമായും കൃത്യമായും പറയുന്നുണ്ട്. 141 എം ൽ എ മാരുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, ഇവരിലൊരാൾക്കു പോലും ഒരിക്കൽ പോലും ഇതിനേയൊന്നും സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. ഇനിയൊരിക്കലും അത് സംഭവിക്കാൻ പോകുന്നില്ല എന്നുള്ളത് മറ്റൊരു പച്ചപരാമർദ്ദവും.

മാറി മാറി വരുന്ന സർക്കാരുകൾക്കെങ്കിലും ഇതിനൊരു തീരുമാനം രേഖപ്പെടുത്തികൂടെ. എന്നാൽ, സൗഹൃദ കൂട്ടായ്മകളും ചില പരിസ്ഥി സംഘടനകളും ഇകാര്യത്തിൽ കാണിക്കുന്ന മനസ്സ് അത് ഒരിക്കലും അഭിനന്ദിച്ചാലും  മതിവരാത്ത ഒന്നാണ്. സുഗതകുമാരിയും, മേധാപട്കറും, ഹരീഷ് വാസുദേവനും, എം.ടി. വാസുദേവൻ നായരുമൊക്കെ ഇതിനു പല തവണ സംരക്ഷണവും ഐക്യദാർഡവും നൽകിയിട്ടുള്ളതായി നമുക്കു ഏവർക്കും അറിയാം. പഴയ തലമുറയിലെ ജനങ്ങൾ ഇതിനോട് പുലർത്തിയിരുന്ന സാധാരണ മനോഭാവം പോലും ആധുനിക സമൂഹം കാണിക്കുന്നില്ല എന്നത് തീർത്തും പരിതാപകരമായ ഒന്നായി മനസിലാക്കാം. “നിർബന്ധമായും ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്”. സമൂഹം ഒന്നടങ്കം ഇതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തണം.

ചില  ഉദാഹരണങ്ങൾ സൂചിപ്പിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലെയും ആശുപത്രി മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ ഒഴുക്കി വിടുന്നത് തൊട്ടടുത്തുള്ള അരുവികളിലേക്കും, പുഴകളിലേക്കുമെന്നത് അതീവ ദുഃഖം ഉളവാക്കുന്ന ഒന്നാണ്. അങ്ങനെ ഈ പ്രധാന ഉറവിടങ്ങൾ നാശത്തിന്റെ ദിശയിലേക്ക് നീങ്ങികൊണ്ടരിക്കുന്നു. നെയ്യാറും, ഭാരതപ്പുഴയും, കബനിയും, അച്ചന്കോവിലാറുമെല്ലാം ആധുനിക സമൂഹത്തിന്റെ ദുഷ്പ്രവണതകളുടെ ബാക്കിപത്രമായി മാറുന്ന അവസ്ഥ. എന്തിനു പറയണം, ബിസിനസ് അധിപരായ രവിപിള്ളയും, എം.എ യൂസഫലിയുമൊക്കെ തന്റെ സ്ഥാപനങ്ങളിലെ എല്ലാ മാലിന്യങ്ങളും ഒഴുക്കിവിടുന്നത് പർവ്വതിപുത്തനാറിലേക്കാണ്. ഇങ്ങനെയൊരു നദിക്കിപ്പോൾ നിലനിൽപ്പുണ്ടോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്തു, തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ കരിക്കക്കം ദേവിക്ഷേത്രത്തിലെ അഭിഷേകത്തിനുള്ള ജലം ശേഖരിച്ചു കൊണ്ടിരുന്ന നദിയായിരുന്നു ഇത്. സമാനമായ അവസ്ഥ തന്നെയാണ് തൊട്ടടുത്തുള്ള കിള്ളിയാറിനും സംഭവിച്ചിരിക്കുന്നത്. പ്രാചീനകാലത്തുണ്ടായിരുന്ന നദി സംസ്കാരം എവിടെ എത്തി നിൽക്കുന്നു എന്നത് നാം ആലോചിക്കേണ്ടിയിരിക്കുന്നു.

ജലസംരക്ഷണ വകുപ്പിന്റെയും കാലാവസ്ഥ വകുപ്പിന്റെയും 2017 വരെയുള്ള റിപ്പോർ്‌ട്ടുകൾ പരിശോധിച്ചാൽ കാര്യങ്ങളെല്ലാം വ്യക്തമായും ബോധ്യപ്പെടും. ഇതിലെല്ലാം തുടർസൂചികകൾ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. ജല സംരക്ഷണത്തിനായി ഭരണഘടനയിൽ പുതിയ ഭേദഗതികൾ കൊണ്ടവരുന്നത്ഒരുപക്ഷെ,നദി-തണ്ണീർത്തട സംരക്ഷണം കാര്യമാക്കുന്നതിൽ ഫലപ്രദമായിരിക്കും. എല്ലാ മതത്തിലും ജനനത്തിലും മരണത്തിലും ഒരുപോലെ ജലം വിശേഷമാകുന്നത്  ഇതൊക്കെ കൊണ്ടാണെന്നു പറയുവാൻ സാധിക്കും. നല്ലൊരു നാളെക്കായി  ജലസ്ത്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, ഒപ്പം നിർത്തുക നഷ്ടമായി കൊണ്ടിരിക്കുന്ന നൈർമല്യവും, ചാരുതയും, സന്തോഷവുമെല്ലാം ആസ്വദിക്കാൻ പുത്തൻതലമുറകെങ്കിലും കഴിയട്ടെ എന്ന് പ്രാർഥിക്കാം. മനുഷ്യമനസ്സിൽ ഇതുമായി ബന്ധപ്പെട്ടുള്ള ശബ്ദങ്ങൾ എന്നും അലയടിക്കട്ടെ “അതിനായി ഒത്തൊരുമിക്കാം”.     
അഭിജിത്ത് നെറ്റ് മലയാളം.

NO COMMENTS