ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപത്തെ കെട്ടിടമാണ് തകര്‍ന്ന് വീണത്. 9 പേരെ രക്ഷപ്പെടുത്തി. 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 9.17ഓടെയായിരുന്നു അപകടം. കാര്‍ വന്ന് ഇടിച്ചതാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നത്. എത്ര പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. എന്നാല്‍ 20ഓളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടം നടന്ന കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്.