കോഴിക്കോട്: കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. അമ്മയും മൂന്നു മക്കളുമാണ് മരിച്ചത്. പള്ളിക്കണ്ടി റെയില്വേസ്റ്റേഷന് സമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എട്ട്, 12, 13 വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. അപകടമരണമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അപകടം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.