15 അടി നീളമൂള്ള കൂറ്റന്‍ തിമിംഗലത്തിന്റെ വയറിനുള്ളില്‍ നിന്നും പുറത്തെടുത്തത് 40 കിലോ പ്ലാസ്റ്റിക്.

161

15 അടി നീളമൂള്ള കൂറ്റന്‍ തിമിംഗലത്തിന്റെ വയറിനുള്ളില്‍ നിന്നും പുറത്തെടുത്തത് 40 കിലോ പ്ലാസ്റ്റിക്.
ഫിലിപ്പീന്‍സ് ദ്വീപായ മിന്‍ഡാനോവോയിലാണ് സംഭവം. പ്ലാസ്റ്റിക് കാരി ബാഗ് മുതല്‍ ചാക്കുവരെ കൂട്ടത്തിലുണ്ടായിരുന്നു. ചോര ഛര്‍ദ്ദിച്ചാണ് തിമിംഗലം ചത്തത് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ കടലുകളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്.

ഭക്ഷണമെന്ന് കരുതി പ്ലാസ്റ്റിക്കുകള്‍ കടല്‍ ജീവികള്‍ കഴിക്കാറുണ്ട്. പ്ലാസ്റ്റിക് അകത്തായാല്‍ പിന്നെ വിശപ്പുണ്ടാവില്ല.തിമിംഗലം ചത്ത് തീരത്തടിഞ്ഞപ്പോള്‍ ഇത്രയും ക്രൂരത ആരും പ്രതീക്ഷിച്ചില്ല. തിമിംഗലത്തിന്റെ മരണത്തിന് ഇടയാക്കിയ ആ കൊലയാളി, പ്ളാസ്റ്റിക്കായിരുന്നു.

NO COMMENTS