മുംബൈ: പൂഴ്ത്തിവച്ച 40 ലക്ഷം മാസ്കുകള്‍ പോലീസ് പിടികൂടി. 200 പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വിലവരുന്ന മാസ്കുകളാണ് .മുംബൈയിലെ ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത്
മുംബൈ നഗരത്തിനു സമീപം ഷാ വെയര്‍ഹൗസിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഗോഡൗണില്‍ മാസ്കുകള്‍ വന്‍തോതില്‍ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യവിവര ത്തെത്തുടര്‍ന്ന് വിലേ പാര്‍ലെ പോലീസ് പരിശോധന നടത്തിയത്. അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയി ല്‍നിന്ന് 15 കോടി വില വരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള 25 ലക്ഷം മാസ്കുകള്‍ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു.