തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പച്ചക്കറിക്കടയില്‍ അതിക്രമിച്ചുകയറിയ സംഘം മൂന്നു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സെയ്ദ്, ഹമീദ്, മണിയന് എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.