കല്‍പ്പറ്റ : ചീരാല്‍ കുടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ബിദര്‍ക്കാട് തോട്ടത്തില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ (8), കുടുക്കി കളരിക്കല്‍ ഷിഹാബിന്റെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന.