കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ പ്രളയത്തില്‍ 42 പേര്‍ മരിച്ചു.

186

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ പാപ്പുവയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 42 പേര്‍ മരിച്ചു. ശനിയാഴ്ചയുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ എത്തിയ പ്രളയമാണ് 42 പേരുടെ ജീവനെടുത്തത്. പ്രളയത്തില്‍ 21 ഓളം പേര്‍ക്ക് ഗുരതര പരിക്കുകള്‍ ഉണ്ട്.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമായി നടക്കുന്നുണ്ടെന്നും ആളുകളെ അപകട മേഖലയില്‍ നിന്നും ഒഴിപ്പിച്ചെന്നും ദുരന്തനിവാരണ വിഭാഗം അധികൃതര്‍ പറഞ്ഞു.പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. നിരവധി വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്‌.

NO COMMENTS