ത്രിപുര : ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നിടത്തും അന്‍പത്തൊമ്പത് സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ത്രിപുരയും മേഘാലയയും നാഗാലാന്റും ഇന്ന് വോട്ടെണ്ണുമ്പോൾ ഉറ്റുനോക്കപ്പെടുന്നത് ഇവിടെ ഭരണമാറ്റമുണ്ടാകുമോ എന്നാണ്. ത്രിപുരയില്‍ ബിജെപി ആണ് മുന്നിട്ട് നില്‍ക്കുന്നത്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായിരുന്നു.